തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതോടെ സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതയും ഏറുകയാണ്. പ്രത്യേകിച്ച് ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍. അഞ്ചു ദിവസത്തിനുള്ളില്‍ 430 പേരാണ് വൈറസ് ബാധിതരായത്. ഇതില്‍ 34 പേര്‍ക്ക്
സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യപ്രവര്‍ത്തകരും വൈറസ് ബാധിതരായി. ഈ നില തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയെ നേരിടേണ്ടിവരും. സമ്ബര്ക്കത്തിലൂടെയുള്ള രോഗവ്യാപനവും രോഗംബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും ഉയര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാകും. അടുത്ത ആഴ്ചമുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങും. സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അപടകസാദ്ധ്യത കണ്ടറിഞ്ഞ് ജനം എത്രമാത്രം പ്രവര്‍ത്തിക്കുമെന്നതില്‍ ആശങ്കയുണ്ട്. ഇപ്പോള്‍ തന്നെ കൈകുഞ്ഞുങ്ങളുമായും മുതിര്‍ന്നവരുമായി പുറത്തിറങ്ങുന്നവര്‍ ഏറെയാണ്. മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ പൊലീസ് പരിശോധന ആവശ്യമാണ്.
സമൂഹവ്യാപനം അറിയാന്‍ പരിശോധന
രോഗബാധിതര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. ഇതിനായി ഐ.സി.എം.ആര് 14,000 കിറ്റ് ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതില്‍ 10,000 എണ്ണം വിവിധ ജില്ലകള്‍ക്ക് നല്കി. 40,000 കിറ്റ് കൂടി മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കും. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താനാണ് തീരുമാനം.
അഞ്ചു ദിവസത്തെ കണക്ക്
ജൂണ്‍ 1 – 57
ജൂണ്‍ 2 – 86
ജൂണ്‍ 3 – 82
ജൂണ്‍ 4 – 94
ജൂണ്‍ 5 (ഇന്നലെ ) 111
വരുന്നത് ഒരുലക്ഷത്തിലധികം പേര്
ചാര്‍ട്ട് ചെയ്തതനുസരിച്ച് വിമാനങ്ങള്‍ വന്നാല്‍ ഈ മാസം ഒരുലക്ഷത്തിലധികം പേര് വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തും.
‘നമ്മുടെ മുന്നിലുള്ള വെല്ലുവിളിയും ഉത്തരവാദിത്വവും അസാധാരണാംവിധം വര്‍ദ്ധിക്കുകയാണ്.
ഈഘട്ടത്തില്‍ ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാദ്ധ്യതയായി മാറരുത്.’
– മുഖ്യമന്ത്രി പിണറായി വിജയന്