ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിന് നയതന്ത്ര തലത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയന്‍.ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യയുടെ അന്തസ്സിന് കോട്ടം തട്ടാന്‍ അനുവദിക്കില്ലെന്ന കേന്ദ്ര വിദേശകാര്യമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഴാവോ ലീജിയന്റെ പ്രതികരണം. ഇരുരാജ്യങ്ങളുടെയും തലവന്മാരുടെ പൊതുഅഭിപ്രായം അനുസരിച്ചായിരിക്കും ചൈന കാര്യങ്ങള്‍ നടപ്പിലാക്കുക. അതിര്‍ത്തിയില്‍ ചൈനയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരുമാണ്. ഴാവോ ലീജിയന്‍ പറഞ്ഞു.
അതേസമയം,ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയോടൊപ്പം നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ചൈനയുടെ സൈനിക ഭീഷണി നേരിടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക സഹകരിക്കുമെന്നും മൈക്ക് പോംപിയോ അറിയിച്ചു.