ബംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍േദശം കേരള സര്‍ക്കാര്‍ പുറത്തിറക്കി.
മാര്‍ഗനിര്‍ദേശങ്ങള്‍:
-മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്ന് വരുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം.
-ഗര്‍ഭിണികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 14 വയസ്സിനു താഴെയുള്ളവര്‍ എന്നിവര്‍ക്ക് വീട്ടില്‍ നിരീക്ഷണം.
-പാസില്ലാതെ വരുന്നവരെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കും (റെഡ് സോണ്‍ ജില്ലയില്‍നിന്നല്ല വരുന്നതെങ്കില്‍ കൂടി സര്‍ക്കാര്‍ ക്വാറന്റൈന് നിര്‍ബന്ധം).
– മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്ന് വരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തുക നല്കി പ്രത്യേക താമസ സൗകര്യത്തിലേക്ക് മാറാം. അത്തരം കേന്ദ്രങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും താല്‍പ്പര്യമുള്ളവരെ ഹോട്ടലുകളിലേക്ക് ഉള്‍പ്പെടെ മാറ്റുക. ഇതിെന്റ തുക സ്വയം വഹിക്കണം.
-റെഡ് സോണ്‍ ജില്ലകളില്‍നിന്ന് വരുന്നവരെ അവര്‍ എത്തുന്ന സ്വന്തം ജില്ലയിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. അതിര്‍ത്തി കടക്കുമ്ബോള്‍ കേന്ദ്രത്തിെന്റ വിലാസം ഇവര്‍ക്ക് കൈമാറും.
അതാത് ജില്ല കലക്ടര്‍മാര്‍ക്ക് താല്‍പ്പര്യപ്രകാരം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഇവരെ അതിര്‍ത്തിയില്‍നിന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാവുന്നതാണ്. സ്വന്തം വണ്ടിയിലും നിരീക്ഷണ കേന്ദ്രത്തിലേക്ക് ഇവര്‍ക്ക് പോകാം. കേന്ദ്രത്തിലേക്ക് എത്തിയില്ലെങ്കില്‍ നിയമനടപടിയുണ്ടാകും.