ആറ്റിങ്ങല്‍: അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന മൂന്നുപേരെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. ഇടയ്ക്കോട് ഊരൂപൊയ്‌ക എം.ജി.എം യു.പി.എസിനു സമീപം തറട്ടയില്‍ വീട്ടില്‍ വിഷ്‌ണു (29), തറട്ടയില്‍ വീട്ടില്‍ ഹരീഷ് ( 27), വലിയകുന്ന് നവഭാരത് സ്‌കൂളിനു സമീപം സുമ നിവാസില്‍ സുമന്‍ ( 27) എന്നിവരാണ് പിടിയിലായത്. ഇടയ്ക്കോട് വെട്ടിക്കല്‍ പാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ വീട്ടില്‍ രാത്രി അതിക്രമിച്ചുകയറിയ സംഘം ആയുധംകാട്ടി ഭീഷണിപ്പെടുത്തിയാണ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്. ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ വി.വി. ദിപിന്‍, എസ്.ഐമാരായ എസ്. സനൂജ്, ജോയി, എ.എസ്.ഐ പ്രദീപ്, പൊലീസുകാരായ സവാദ്ഖാന്‍, അഭിലാഷ്, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.