ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സംരംഭമായ യൂനിയന്‍ കോപ്പ് അല്‍ ബര്‍ഷയിലെ മൂന്ന് ഏരിയകളിലായുള്ള കൊമേഴ്സ്യല്‍ സെന്‍ട്രല്‍ പ്രോജക്ട് 40 ശതമാനം പൂര്‍ത്തിയാക്കി. ഉപഭോക്താക്കളുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യത്തിന് പുറമെ 12 കൊമേഴ്സ്യല്‍, സര്‍വിസ് സ്റ്റോറുകള്‍, 16 പോയിന്റ് ഓഫ് സെയില്‍ കൗണ്ടറുകള്‍ എന്നിവയും പുതിയ ശാഖയില്‍ ക്രമീകരിക്കുമെന്ന് യൂണിയന് കോപ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി അറിയിച്ചു.