തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രയോഗം നടത്തിയ സംഭവത്തില്‍ വി.ഡി സതീശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയുടെ ഭര്‍ത്താവ് സലാം എന്നയാള്‍ ഇട്ട കമന്റിന് മറുപടിയായാണ് സ്ത്രീകളെ അശ്ലീല ചുവയോടെയുള്ള വി.ഡി സതീശന്റെ കമന്റ് വന്നത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

അസഭ്യം പറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത മൊബൈല്‍ ഫോണ്‍ സഹിതം പോലീസില്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്കെതി​രെ നടക്കുന്നത് വ്യാജ ഫോട്ടോഷോപ്പ് പ്രചാരണമാണെന്നും പിന്നീട് ​ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് സതീശന്‍ വ്യക്തമാക്കുന്നത്.