ഗുവാഹത്തി: അസമില്‍ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ അസമിലെ ബരാക് വാലി മേഖലയിലെ മൂന്ന് ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് പേര്‍ കാച്ചര്‍ ജില്ലയില്‍നിന്നും ഏഴ് പേര്‍ ഹൈലകണ്ഡി ജില്ലയില്‍നിന്നുള്ളവരാണ്. കരിംഗഞ്ച് ജില്ലയില്‍ ആറ് പേരും മരിച്ചു.

വെള്ളപ്പൊക്കത്തില്‍ ഒമ്ബത് പേര്‍ സംസ്ഥാനത്ത് മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ഇവിടെ. ഗോല്‍പാറ, നാഗോണ, ഹോജ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. 356 ഗ്രാമങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. 2678 ഹെക്ടറിലധികം വിളകള്‍ക്ക് നാശനഷ്ടമുണ്ടായി. 44331 വളര്‍ത്തുമൃഗങ്ങളും 9350 കോഴിഫാമും നശിച്ചു.