മും​ബൈ: മും​ബൈ​യി​ലെ കെ​ഇ​എം ആ​ശു​പ​ത്രി​യി​ലെ കോ​റോ​ണ വാ​ര്‍​ഡി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​ട്ടും ലീ​വ് അ​നു​വ​ദി​ക്കാ​തെ ജോ​ലി ചെ​യ്യി​ച്ചു, കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ ഉ​യ​രു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ജീവനക്കാരന്‍റെ കുടുംബത്തിന് ജോലിയും സാമ്ബത്തിക സഹായവും നല്‍കണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​ന് ശേ​ഷ​മേ ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് അധികൃതര്‍ അറിയിച്ചു.

ബ്രി​ഹാ​ന്‍ മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശു​പ​ത്രി​യാ​ണ് കെ​ഇ​എം. ഇ​വി​ടെ ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്തി​രു​ന്ന ആ​ളാ​ണ് മ​രി​ച്ച​ത്. ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മും​ബൈ​യി​ലാ​ണ്. 32,700ലേ​റെ പേ​ര്‍​ക്കാ​ണ് മും​ബൈ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ല്‍ മാ​ത്രം മ​ര​ണ​സം​ഖ്യ ആ​യി​രം ക​ട​ന്നി​രു​ന്നു. ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്.