ഇന്ത്യയിലെ ലോക്​ഡൗണും വിമാനവിലക്കും മൂലം മാര്‍ച്ച്‌​ 22 മുതല്‍ വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍ സര്‍വീസ്​ ആരംഭിക്കും. തിരിച്ചുവരുവാന്‍ ഏറ്റവുമധികം പേര്‍ എംബസി സൈറ്റുകള്‍ മുഖേനെ താല്‍പര്യമറിയിച്ച ഗള്‍ഫ്​ രാജ്യങ്ങളില്‍ നിന്നാണ്​ കൂടുതല്‍ സര്‍വീസുകളുണ്ടാവുക. ആദ്യ ആഴ്​ച തന്നെ യു.എ.ഇയില്‍ നിന്ന്​ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക്​ പത്ത്​ വിമാനങ്ങള്‍ പറക്കും. സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. ഒമാനില്‍ നിന്നും ബഹ്​​ൈറനില്‍ നിന്നും രണ്ടും, ഖത്തറില്‍ നിന്ന്​ മൂന്നും വിമാനങ്ങള്‍ ആദ്യ ആഴ്​ച സര്‍വീസ്​ നടത്തും.ഇവയുടെ സമയക്രമം ഇന്നറിയാനാവും.

മെയ്​ ഏഴിന്​ യു.എ.ഇയില്‍ നിന്ന്​ അബൂദബി- കൊച്ചി, ദുബൈ-കോഴിക്കോട്​ വിമാനങ്ങളാണ്​ ആദ്യം പുറപ്പെടുക. സൗദിയിലെ റിയാദില്‍ നിന്ന്​ കോഴിക്കോ​േട്ടക്കും ഖത്തറിലെ ദോഹയില്‍ നിന്ന്​ കൊച്ചിയിലേക്കും അന്ന്​​ തന്നെ സര്‍വീസുണ്ട്​. ലണ്ടന്‍-മുംബൈ, സിംഗപൂര്‍-മുംബൈ, ക്വലലമ്ബൂര്‍-ഡല്‍ഹി, സാന്‍ഫ്രാന്‍സിസ്​കോ-മുംബൈ-ഹൈദരാബാദ്​, മനില-അഹ്​മദാബാദ്​, ധാക്ക-ശ്രീനഗര്‍ സര്‍വീസുകളും അന്നു പുറപ്പെടും. ഗള്‍ഫ്​ മേഖലയില്‍ നിന്നുള്ള ഒാരോ വിമാനത്തിലും ഏകദേശം 200 യാത്രക്കാരെ വീതവും അമേരിക്കയില്‍ നിന്നുള്ള വിമാനത്തില്‍ 300 പേരെയും മറ്റിടങ്ങളില്‍ നിന്ന്​ 250 പേരെ വീതവും എത്തിക്കാനാണ്​ പദ്ധതി. ആദ്യ ദിവസം 2300 പേരെ ഇന്ത്യയിലേക്ക്​ കൊണ്ടുവരാനാകുമെന്നാണ്​ പ്രതീക്ഷ.

രണ്ടാം ദിവസം (മെയ്​ എട്ട്​)
മനാമ-കൊച്ചി, ദുബൈ-ചെന്നൈ, ദുബൈ-ചെന്നൈ, ക്വലാലമ്ബൂര്‍-മുംബൈ, ന്യൂയോര്‍ക്ക്​-മുംബൈ-അഹ്​മദാബാദ്​, ധാക്ക-ഡല്‍ഹി, കുവൈത്ത്-ഹൈദരാബാദ്​, സിംഗപൂര്‍-അഹ്​മദാബാദ്​, ലണ്ടന്‍-ബംഗളുരു വിമാനങ്ങള്‍ സര്‍വീസ്​ നടത്തും. 2050 പേര്‍ അന്നേ ദിവസം തിരിച്ചെത്തും.

മൂന്നാം ദിവസം (മെയ്​ ഒമ്ബത്​)
കുവൈത്ത്​-കൊച്ചി, മസ്​കത്ത്​-കൊച്ചി, റിയാദ്​-ഡെല്‍ഹി, ക്വലാലമ്ബൂര്‍-ട്രിച്ചി, ചികാഗോ-മുംബൈ-ചെന്നൈ, ധാക്ക-മുംബൈ, മനില-മുംബൈ, ലണ്ടന്‍-ഹൈദരാബാദ്​, ഷാര്‍ജ-ലഖ്​നൗ വിമാനങ്ങള്‍ സര്‍വീസ്​ നടത്തും. 2050 പേരെയാണ്​ തിരിച്ചെത്തിക്കുക.

നാലാം ദിവസം (മെയ്​ 10​​)
ദോഹ-തിരുവനന്തപുരം, ക്വലാലമ്ബുര്‍-കൊച്ചി, കുവൈത്ത്​-ചെന്നൈ, സിംഗപ്പൂര്‍-ട്രിച്ചി, ലണ്ടന്‍-മുംബൈ, ധാക്ക-ഡല്‍ഹി, അബൂദബി-ഹൈദരാബാദ്​, വാഷിങ്​ടണ്‍-ഡല്‍ഹി-ഹൈദരാബാദ്​ വിമാനങ്ങള്‍ പറക്കും. അന്ന്​ 1850 പേരെ മടക്കിയെത്തിക്കാനാണ്​ പദ്ധതി.

അഞ്ചാം ദിവസം (മെയ്​ 11)
ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്​, ക്വലാലമ്ബൂര്‍-ചെന്നൈ, സിംഗപ്പൂര്‍-ഡല്‍ഹി, മനില-ഡല്‍ഹി, ലണ്ടന്‍-അഹ്​മദാബാദ്​, ദുബൈ-കൊച്ചി, ധാക്ക-ശ്രീനഗര്‍, സാന്‍ഫ്രാന്‍സിസ്​കോ-ഡല്‍ഹി-ബംഗളുരു സര്‍വീസുകളുണ്ടാവും. 2200 പേരെ തിരിച്ചെത്തിക്കും.

ആറാം ദിവസം (മെയ്​ 12​)
ക്വലാലമ്ബൂര്‍-കൊച്ചി, മസ്​ക്കത്ത്​-ചെന്നൈ, ലണ്ടന്‍^ചെന്നൈ, ജിദ്ദ-ഡല്‍ഹി, കുവൈത്ത്​-അഹ്​മദാബാദ്​, ദുബൈ-ഡല്‍ഹി, ദുബൈ^ഡല്‍ഹി, മനില^ഹൈദരാബാദ്​, ധാക്ക-ശ്രീനഗര്‍, സിംഗപ്പൂര്‍-ബംഗളുരു, ന്യൂയോര്‍ക്ക്​- ഡല്‍ഹി-ഹൈദരാബാദ്​ വിമാനങ്ങള്‍ പറക്കും. 2500 പേരെ അന്ന്​ എത്തിക്കാനാവും.

ഏഴാം ദിവസം (മെയ്​ 13​)
കുവൈത്ത്​-കോഴിക്കോട്​, മനില-ചെന്നൈ, ധാക്ക- ചെന്നൈ, ലണ്ടന്‍- ഡല്‍ഹി, ചിക്കാഗോ-ഡല്‍ഹി-ഹൈദരാബാദ്​, ജിദ്ദ-കൊച്ചി, ക്വലാലമ്ബൂര്‍-ഹൈദരാബാദ്​, ദുബൈ-അമൃതസര്‍ സര്‍വീസുകളാണുണ്ടാവുക. അന്ന്​ 1850 പേര്‍ തിരിച്ചുവരും.