കൊല്ലം: ഉത്ര കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണസംഘം അടൂരിലെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ 10 പവന്‍ സ്വര്‍ണം കണ്ടെടുത്തു. വിവാഹ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം 90 പവന്‍ സ്വര്‍ണ്ണം വിവാഹ സമയത്ത് ഉത്രയുടെ വീട്ടുകാര്‍ നല്‍കി. ഇതില്‍ മുപ്പത്തി ഏഴര പവന്‍ സ്വര്‍ണ്ണം പറമ്ബില്‍ കുഴിച്ചിട്ടത് സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ ചോദ്യം ചെയ്തതിലൂടെ കണ്ടെത്തിയിരുന്നു. ആറ് പവന്‍ സ്വര്‍ണ്ണം ഈട് കാണിച്ച് വായ്പയെടുത്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും കൊലപാതകത്തിലോ, ഗൂഢാലോചനയിലോ പങ്കുണ്ടോയെന്ന് തെളിയിക്കാന്‍ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.