തിരുവനന്തപുരം : ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്തുന്നതിനു പ്രായോഗിക ബുദ്ധിമുട്ടെന്നു വ്യക്തമാക്കി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ , കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . ഈ മാസം അഞ്ചിനു ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും . കോവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതു പ്രായോഗികമല്ലാത്തതിനു മൂന്നു കാരണങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാണ് . ജനങ്ങളുടെ സുരക്ഷിതത്വത്തെ ഇതു ബാധിച്ചേക്കാം . തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നാല്‍ അത് ഓഗസ്റ്റിന് ശേഷം മാത്രമേ നടത്താനാകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .