കൊ​ല്ലം: ഉ​ത്ര കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി സു​ര​ജി​ന്‍റെ ക​സ്റ്റ​ഡി നീ​ട്ടി. നാ​ല് ദി​വ​സ​ത്തേ​യ്ക്കാ​ണ് ക​സ്റ്റ​ഡി നീ​ട്ടി​യ​ത്. പാ​ന്പ് പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ന​ട​പ​ടി പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യ​ടെ​താ​ണ്.

സു​ര​ജി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കൊ​ല​പാ​ത​ക​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​ങ്കി​നെ കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

അ​തി​നി​ടെ ഉ​ത്ര കൊ​ല​പാ​ത​ക​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ബാ​ങ്ക് ലോ​ക്ക​ര്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. 10 പ​വ​ന്‍ ലോ​ക്ക​റി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി സൂ​ര​ജി​നെ​യും ബാ​ങ്കി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.