ന്യൂഡെല്‍ഹി: എ പി അബ്ദുല്ലക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. അബ്ദുല്ലക്കുട്ടിയെ 2019 ഒക്ടോബര്‍ 22ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. ബി ജെ പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് 23 പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്.
അതേസമയം കേരളത്തില്‍ നിന്നുള്ള ടോം വടക്കനെ ദേശീയ വക്താവായും തേജ്വസി സൂര്യയെ യുവമോര്‍ച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജ്വസി സൂര്യ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്.