ഒമാനില്‍ കോവിഡ് ബാധിച്ച് പത്തുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ ആയിരമായി. മരണപ്പെട്ടവരില്‍ 743 പേര് സ്വദേശികളും 257 പേര് പ്രവാസികളുമാണ്. സൗദി അറേബ്യക്ക് ശേഷം ആയിരം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അടുത്ത രാജ്യമാണ് ഒമാന്‍. മാര്‍ച്ച് 31നാണ് ഒമാനില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രാജ്യത്ത് 817 പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 103465 പേരാണ് ഇതുവരെ രോഗബാധിതരായത്. 54 പേര് കൂടി രോഗ മുക്തരായി. രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 91329 ആയി. 57 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 554 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 211 പേര് തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. .