മനില: കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ചുഴലിക്കാറ്റ്. ഫിലിപ്പീന്‍സില്‍ ഉണ്ടായ അംബോ ചുഴലിക്കാറ്റില്‍പ്പെട്ട് അഞ്ചു പേര്‍ മരിച്ചു ഒരു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു.
വരും ദിവസങ്ങളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്നും തിങ്കളാഴ്ചയോടെ അംബോ ഫിലിപ്പീന്‍സ് തീരം വിടുമെന്നുമാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ഇവിടെ കാറ്റ് തീവ്രമായത്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് തുടക്കത്തില്‍ കാറ്റുവീശിയത്. വൈദ്യുതി വിച്ഛേദിക്കപ്പെടുകയും, മണ്ണിടിച്ചില്‍ ഉണ്ടാവുകയും, വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.