കുവൈറ്റ് സിറ്റി – കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 6 പേര് കൂടി മരണമടഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 118 ആയി. പുതുതായി 841 പേര്‍ക്കാണു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം കൊറോണബാധയെത്തുടര്ന്ന് ചികില്‍സയിലായിരുന്ന ഒരു മലയാളി ഇന്ന് കൂടി മരണമടഞ്ഞു. കാസറഗോഡ് കുമ്ബള സ്വദേശി അബൂബക്കര്‍ ഷിറിയ ആണു മരിച്ചത്. ഫര്‍വ്വാനിയ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്സയിലായിരുനു ഈ 57 കാരന്. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാല്‍ , കോഴിക്കോട് ബാലുശേരി അത്തോളി സ്വദേശി അഷ്റഫ് എന്നിവരാണു കഴിഞ്ഞദിവസം വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞ മറ്റു രണ്ടു മലയാളികള്‍.
ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട ഗവര്‍ണറേറ്റുകളുടെ കണക്കുകള്‍ പ്രകാരം ഫര്‍വ്വാനിയ 284 പേര്‍ക്കും, ഹവല്ലിയില്‍ നിന്നും 212ഉം, അഹമദിയില്‍ 166ഉം, ജഹറയില് നിന്നും 97 ഉം കേപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നും 82 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.
ജലീബില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടത് 99 പേര്. 77 പേര് ഫര്‍വ്വാനിയയില്‍ നിന്നും ഹവല്ലിയില്‍ നിന്ന് 75 പേര്‍ക്കും സാല്മിയയില് നിന്ന് 64 പേര്‍ക്കുമാണു രോഗ ബാധയേറ്റത്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 232 പേര് ഇന്ത്യക്കാരാണ്, 194 ഈജിപ്ത്സ്വദേശികളും, കുവൈറ്റ് സ്വദേശികള്‍ 162 പേരും 63 പേര് വിവിധ രാജ്യങളില്‍ നിന്നുള്ളവരുമാണ്.
രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 5074 ഇന്ത്യാക്കാരടക്കം 15691 ആയി. ഇന്ന് രോഗ മുക്തി നേടിയ 246 പേരുള്‍പ്പെടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4339 ആയി. രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 118 ആയി. 11234 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 161 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.