കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ 1073 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 16,764 ആ​യി. മൂ​ന്നു​പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ് മ​ര​ണം 121 ആ​യി.

ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ല്‍ 332 ഇ​ന്ത്യ​ക്കാ​രും 231 സ്വ​ദേ​ശി​ക​ളും 102 ബം​ഗ്ലാ​ദേ​ശി​ക​ളും 181 ഈ​ജി​പ്തു​കാ​രു​മാ​ണ്. 342 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ആ​കെ എ​ണ്ണം 4681 ആ​യി. 11,962 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 179 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 252,696 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. ഫ​ര്‍​വാ​നി​യ ഗ​വ​ര്‍​ണ​റേ​റ്റ് 397, ഹ​വ​ല്ലി ഗ​വ​ര്‍​ണ​റേ​റ്റ് 181, അ​ഹ്മ​ദി ഗ​വ​ര്‍​ണ​റേ​റ്റ് 268, ജ​ഹ്റ ഗ​വ​ര്‍​ണ​റേ​റ്റ് 124, കാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റ് 113 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ള്‍. റെ​സി​ഡ​ന്‍​ഷല്‍ ഏ​രി​യ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ല്‍ ജ​ലീ​ബ് അ​ല്‍ ഷു​യൂ​ഖ് 77, ഫ​ര്‍​വാ​നി​യ 131, ഹ​വ​ല്ലി 55, ഖൈ​ത്താ​ന്‍ 76 എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.