തിരുവനന്തപുരം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ വെള്ളിയാഴ്ച ഉപയോഗ ശൂന്യമായ 11756 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ആറു വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 2866 കിലോ മത്സ്യവും തിങ്കളാഴ്ച 15641 കിലോയും ചൊവ്വാഴ്ച 17018 കിലോയും ബുധനാഴ്ച 7558 കിലോയും വ്യാഴാഴ്ച 7755 കിലോയും വെള്ളിയാഴ്ച 11756 മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 62,594 കിലോ മത്സ്യമാണ് പിടികൂടിയത്.
തിരുവനന്തപുരം 17, കൊല്ലം 14, പത്തനംതിട്ട 8, ആലപ്പുഴ 24, കോട്ടയം 2, എറണാകുളം 8, തൃശൂർ 10, പാലക്കാട് 10, മലപ്പുറം 7, കോഴിക്കോട് 7, വയനാട് 2, കണ്ണൂർ 13 കാസർഗോഡ് 4 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തിയത്.