കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു ഇന്നു 8 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 672 ആയി. 844 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ് 112737ആയി.
706 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 104508 ആയി. ആകെ 7557 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 8055പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 796760 ആയി.