തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ഒൗ​ദ്യോ​ഗി​ക​മാ​യി സ്​​ഥി​രീ​ക​രി​ച്ച കോ​വി​ഡ്​ മ​ര​ണ​ങ്ങ​ള്‍ 1000 പി​ന്നി​ടുമ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത്​ ത​ല​സ്​​ഥാ​ന ജി​ല്ല​യി​ലാ​ണ്. 308 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത മ​ല​പ്പു​റ​ത്ത്​ 100 മ​ര​ണ​ങ്ങ​ളാ​ണ്​ ഇ​തു​വ​രെ​യു​ണ്ടാ​യ​ത്. മ​റ്റ്​ ജി​ല്ല​ക​ളി​ലെ​ല്ലാം മ​ര​ണ​സം​ഖ്യ 100 ല്‍​ ​താ​ഴെ​യാ​ണ്. ഏ​റ്റ​വും കു​റ​വ്​ മ​ര​ണ​ങ്ങ​ളു​ള്ള​ത്​ വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ്, അ​ഞ്ചു​വീ​തം.

മ​രി​ച്ച​വ​രി​ല്‍ 2.7 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ യാ​ത്രാ പ​ശ്ചാ​ത്ത​ല​​മു​ള്ള​വ​ര്‍. 97.3 ശ​ത​മാ​ന​വും സമ്പ​ര്‍​ക്ക​രോ​ഗി​ക​ളാ​ണ്. 71.78 ശ​ത​മാ​നം പേ​ര്‍ 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രാ​ണ്. 41നും 59​നും മ​ധ്യേ ​പ്രാ​യ​മു​ള്ള​വ​ര്‍ 23.63 ശ​ത​മാ​നം. 19-40 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍ 19 ശ​ത​മാ​ന​മാ​ണ്. 17 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള അ​ഞ്ചു​പേ​രും ഇ​ക്കാ​ല​യ​ള​വി​ല്‍ മ​രി​ച്ചു.

സെ​പ്​​റ്റം​ബ​ര്‍​ ഒ​ന്നി​നു ശേ​ഷം ഇ​തു​വ​രെ (41 ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ) 705 മ​ര​ണ​ങ്ങ​ളാ​ണ്​ സം​സ്​​ഥാ​ന​ത്തു​ണ്ടാ​യ​ത്. ജൂ​ലൈ 22 നും ​ഒ​ക്​​േ​ടാ​ബ​ര്‍ അ​ഞ്ചി​നു​മി​ട​യി​ല്‍ മ​രി​ച്ച 85 പേ​രു​ടെ സാമ്പി​ളു​ക​ള്‍ പോ​സി​റ്റി​വാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ മ​ര​ണ​കാ​ര​ണം കോ​വി​ഡ്​ മൂ​ല​മാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ​െഡ​ത്ത്​ ഒാ​ഡി​റ്റ്​ ക​മ്മി​റ്റി​യു​ടെ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്കു​ ശേ​ഷ​മേ ഒൗ​ദ്യോ​ഗി​ക​മാ​യി സ്​​ഥി​രീ​ക​രി​ക്കൂ.