ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത് 250 പേരില്‍. 257 പേര് രോഗമുക്തരായി. ഇതോടെ ഖത്തറില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,24,425ഉം ആകെ രോഗമുക്തര്‍ 1,21,263ഉം ആയി. മരണങ്ങള് 212 ആണ്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്. നിലവില്‍ ചികിത്സയിലുള്ളത് 2,950 പേരാണ്. ഒരു മാസത്തിലേറെയായി മൂവായിരത്തില്‍ താഴെയാണ് രോഗികള്‍. ആശുപത്രികളിലുള്ളത് 426 രോഗികള്‍ മാത്രമാണ്. ഇതില്‍ 54 പേരും 24 മണിക്കൂറിനിടെ അഡ്മിറ്റ് ആയവരാണ്. 62 പേര് അതിതീവ്ര പരിചരണ വിഭാഗത്തിലാണ്.
ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതില്‍ 231 പേര് ഖത്തര്‍ നിവാസികളും 8 പേര് വിദേശത്തു നിന്ന് എത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,214 ആയി. ഇതില്‍ 1,19,144 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. ഇന്നു രോഗമുക്തി ലഭിച്ചത് 213 പേര്‍ക്കാണ്. നിലവില്‍ രോഗികളായുള്ളത് 2,862 പേരാണ്. നാലാഴ്ചയായി മൂവായിരത്തില്‍ താഴെയാണ് രോഗികള്‍. ഇതില്‍ ആശുപത്രി ചികിത്സയിലുള്ളത് 424 പേരാണ്. ഇവരില്‍ 55 പേര് അതിതീവ്ര പരിചരണത്തിലാണ്. 24 മണിക്കൂറിനിടെ 4,987 പരിശോധനകള്‍ നടത്തിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 7,00,414 ആയി.