ന്യൂയോര്‍ക്ക് : കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരാള്‍ കൂടി മരിച്ചു.കോട്ടയം സ്വദേശിയും ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പൊന്‍കുന്നം സ്വദേശി പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരണപ്പെട്ടത്. സംസ്കാരം ന്യൂയോര്‍ക്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തും. അന്പതുവര്ഷമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. ഭാര്യ : റോസക്കുട്ടി, മക്കള്‍ : ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി അഞ്ജലി ജോസഫ്, മരുമകന് : അബി (ഫിലാഡല്‍ഫിയ).
ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 12 ആയി. മരിച്ചവരില്‍ 11 പേരും ന്യൂയോര്‍ക്കില്‍ താമസിക്കുന്നവരാണ്. നാല് സ്ത്രീകളടക്കം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.