കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 95 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
സംഭവത്തില്‍ മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുല്‍ അസീസ് കസ്റ്റഡിയിലായി. കുഴല്‍ രൂപത്തിലാക്കിയ സ്വര്‍ണം, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.