ഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഉണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈന അവകാശവാദം ഉന്നയിച്ചതോടെ സ്ഥിതി സങ്കീര്‍ണമായി. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ആസൂത്രിത നീക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ഇന്നലെ ഇന്ത്യയുടെയും ചൈനയുടെ മേജര്‍ ജനറല്‍മാര്‍ മൂന്നു മണിക്കൂറിലധികം ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ തുടരുമെന്നാണ് സൈനിക തലത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തര്‍ക്കപരിഹാരത്തിനായി തത്കാലം ഇടപെടില്ലെന്ന് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രതികരണം വന്നിട്ടുണ്ട്.