ബെയ്ജിംഗ്: വീണ്ടും കോവിഡ് ബാധ ഉണ്ടായതിന്റെ ആശങ്കയിലായിരുന്ന ചൈനയ്ക്ക് ആശ്വാസം. രാജ്യത്ത് ചൊവ്വാഴ്ച ഒരേ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,919 ആയി.
തിങ്കളാഴ്ച ചൈനയില്‍ 17 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ അഞ്ചും കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ആയിരുന്നു.