കണ്ണൂര്‍: തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ടു നിന്ന്. തിങ്കളാഴ്ച പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ട്രെയിന്‍ കോഴിക്കോട്ട് നിന്നാക്കാന് റെയില്‍വേ തീരുമാനിച്ചത്. യാതൊരു മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് റെയില്‍വേയുടെ നടപടി.
കണ്ണൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ സ്വീകരിച്ചിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്ബ് സ്റ്റേഷനില്‍ എത്താനും റെയില്‍വേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്നത് കോഴിക്കോട്ടു നിന്നാക്കിയതോടെ കണ്ണൂരില്‍ നിന്നുള്ളവരുടെ യാത്ര മുടങ്ങി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ കണ്ണൂരില്‍ യാത്രക്കാര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പിന്റെ സഹകരണമില്ലാത്തതിനാലാണ് ട്രെയിന്‍ പുറപ്പെടുന്നത് കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.