മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാര്‍. കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളില്‍ എത്തിയും താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. കൃഷിയെ സ്നേഹിക്കുന്ന ഒരാളുകൂടിയാണ് സലിം കുമാര്‍. ഇപ്പോഴിതാ സലിം കുമാറിനൊപ്പം പാടത്ത് വിത്ത് വിതയ്ക്കുകയാണ് സംവിധായകന് ലാല്‍ജോസ്.
‘കൃഷ്ണകൗമൊദു’എന്ന വിത്താണ് ഇരുവരും ചേര്‍ന്ന് വിതയ്ക്കുന്നത്. ഇവര്‍ക്കൊപ്പം സലിം കുമാറിന്റെ ഭാര്യ സുനിതയുമുണ്ട്.
‘എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചു…. ഞാന്‍ സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു…മുളച്ചാല്‍ മതിയായിരുന്നു’ എന്ന കുറിപ്പോടെയാണ് ലാല്‍ജോസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.