ദ​ുബൈ: യു.എ.ഇയിലെ തിരൂര്‍ നിവാസികളുടെ പ്രിയ കൂട്ടായ്മയായ ടീം തിരൂരി​ന്‍റെ ചാര്‍ട്ടേര്‍ഡ് വിമാനം 181 യാത്രക്കാരുമായി കോഴിക്കോട് വന്നിറങ്ങി. ഇതാദ്യമായാണ് യു.എ.ഇയില്‍ നിന്ന്​ കേരളത്തിലെ ഒരു നഗരസഭാ പ്രദേശത്തെ സംഘടന അവരുടെ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത്. തിരൂര്‍ കോവിഡ് ഹെല്‍പ് ഡെസ്ക് മുഖ്യ രക്ഷാധികാരികളായ റീജന്‍സി ഗ്രൂപ്പ്​ ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍, ആസ്​റ്റര്‍ ഡി.എം. ഹെല്‍ത്​കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരുടെ നിര്‍​േദശാനുസരണം സജ്ജമാക്കിയ വിമാനം  റീജൻസി ഗ്രൂപ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്​ ഫ്ലാഗ് ഓഫ് ചെയ്തു. ഫാത്തിമ ഹെൽത്ത് ഗ്രൂപ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ ആരോഗ്യബോധവത്​കരണം നടത്തി.