ഡല്‍ഹിയില്‍ നിന്ന് ജന്മനാട്ടിലേക്ക് സൈക്കിളില്‍ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളി മരിച്ചു. ഉത്തര്‍പ്രേദശിലെ ഷാജഹാന്‍പുരില്‍ വെച്ചായിരുന്നു ധരംവീറിെന്റ അന്ത്യം.
സൈക്കിളില്‍ 1200 കി.മി താണ്ടിയിരുന്നു. ഷാജഹാന്പുരിലെത്തിയ ഉടന്‍ സൈക്കിളില്‍ നിന്ന് കുഴഞ്ഞുവീണ ധരംവീറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റിവാണ്.
ഗുരുതരമായ ശ്വാസകോശ രോഗമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലു ദിവസം മുമ്ബ് ആറംഗ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ധരംവീര്‍ യാത്ര പുറപ്പെട്ടത്.
ധരംവീറിെന്റ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം കൂടെയുള്ള ആറു പേരെയും നാട്ടിലേത്തിക്കാന്‍ സംവിധാനമൊരുക്കും.