വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് വീ​ണ്ടും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഫി​സി​ഷ്യ​ന്‍ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ് കാം​പെ​യ്നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്നും ഫി​സി​ഷ്യ​ന്‍ ഡോ. ​സീ​ന്‍ കോ​ണ്‍​ലി പ​റ​ഞ്ഞു.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് ത​നി​ക്കും പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ന്നും വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് വാ​ള്‍​ട്ട​ര്‍ റീ​ഡ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.