തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,062 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 226 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. ഒന്‍പതുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
പൂവച്ചല്‍ സ്വദേശിനി അയിഷാ ബീവി(51), മണക്കാട് സ്വദേശി എസ്.പി നതാന്‍(79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ്(70), കോവളം സ്വദേശിനി പാറുക്കുട്ടി (82), പേരൂര്‍ക്കട സ്വദശി സൈനുലബ്ദീന്‍(60), വലിയവേളി സ്വദേശി പീറ്റര്‍(63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ്(47), പേട്ട സ്വദേശിനി കൃഷ്ണമ്മ(76), തിരുമല സ്വദേശിനി സുമതി(61) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 527 പേര്‍ സ്ത്രീകളും 783 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 142 പേരും 60 വയസിനു മുകളിലുള്ള 193 പേരുമുണ്ട്. പുതുതായി 4,483 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 31,510 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,919 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,127 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 905 പേര്‍ ഇന്ന് രോഗമുക്തി നേടി.