ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗവ്യാപനം അനിയന്ത്രിതമായി തുടരുന്നു. തിങ്കളാഴ്ച 798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8000 കവിഞ്ഞു. 8002 പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്. 2051 പേര് മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയത്. 53 പേര് സംസ്ഥാനത്ത് മരിച്ചു.
തിങ്കളാഴ്ച 538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ചെന്നൈയാണ് തമിഴ്നാട്ടില്‍ ആശങ്കാകേന്ദ്രമായി തുടരുന്നത്. ഇതോടെ ചെന്നൈയില്‍ മാത്രം 4372 രോഗികളായി. തിരുവള്ളൂര്‍ (97), ചെങ്കല്‍പ്പേട്ട് (90), എന്നിവിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.