കൊച്ചി: ദുബായില്‍നിന്ന് കണ്ണൂരിലെത്തിയ രണ്ടുപേര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതിനിടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തെത്തുടര്‍ന്നു പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പുതുച്ചേരി സ്വദേശിയായ 27 കാരനാണു കോവിഡ് സ്ഥിരീകരിച്ചത്.

വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ ജീവനക്കാരനാണ്. പുതുച്ചേരിയില്‍ നിന്നു മട്ടന്നൂരിനു സമീപത്തെ താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കാരപേരാവൂരില്‍ വച്ച്‌ ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷം പുതുച്ചേരി സ്വദേശിയാണെന്ന് അറിഞ്ഞതോടെയാണ് സ്രവപരിശോധന നടത്തിയത്. യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അപകട സമയത്ത് ഇദ്ദേഹത്തെ സഹായിച്ച നാട്ടുകാരുള്‍പ്പെടെ 27 പേരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

 

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇയാള്‍ കണ്ണൂരിലെത്തിയതെന്നാണ് സൂചന. 14 ദിവസം ക്വാറന്‍്റീനില്‍ കഴിഞ്ഞ ശേഷം ജോലിക്ക് കയറാനായിരുന്നു. അധികൃതര്‍ നല്‍കിയിരുന്ന നിര്‍ദേശം. അതുകൊണ്ടു തന്നെ യുവാവ് വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല.