മുംബയ് : കോവിഡ് പടരുന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മുംബയിലെ ധാരാവിയില്‍ താമസിക്കുന്ന 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ബോളിവുഡ് നടന് അജയ് ദേവ്ഗണ്. നിരവധി വ്യക്തികള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പലയിടത്തും അവശ്യ റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ട്.കൂടുതല്‍ പേര് ഇതിന് സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.
നേരത്തേയും അജയ് ദേവ്ഗണ് സാമ്ബത്തിക സഹായവുമായി എത്തിയിരുന്നു. മുബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശുപത്രികളില്‍ ആവശ്യമുള്ള സാധന സാമഗ്രികള്‍ എത്തിച്ചു കൊടുത്തിരുന്നു.
ധാരാവിലെ യുവകലാകാരനമാര് ചേര്‍ന്ന് രൂപപ്പെടുത്തിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും താരം ഉണ്ടായിരുന്നു. . ബോളിവുഡിലെ മിക്ക താരങ്ങളും ഇപ്പോള്‍ സഹായങ്ങള്‍ എത്തിക്കുന്നതില്‍ സജീവമാണ്.