അബുദാബി: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് തുടരുമെന്ന് യുഎഇ.

നേരത്തെ പരിശോധനയിലെ കൃത്യത കുറവ് മൂലം റാപ്പിഡ് വൈറല്‍ ടെസ്റ്റ് നടത്തുന്നത് ദുബായ് ആരോഗ്യ അതോറിറ്റി (ഡിഎച്ച്‌എ) നിര്‍ത്തലാക്കിയിരുന്നു. 30 ശതമാനം മാത്രമാണ് ഇവ വിശ്വാസയോഗ്യമെന്നായിരുന്നു കണ്ടെത്തല്‍.

തുടര്‍ന്ന് റാപ്പിഡ് വൈറല്‍ ടെസ്റ്റ് വിലക്ക് സ്വകാര്യ ആശുപത്രികള്‍ ഔട്ട്‌പേഷ്യന്റ് കെയര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഡിഎച്ച്‌എ സര്‍ക്കുലര്‍ അയച്ചിരുന്നു.

എന്നാല്‍ മടക്കയാത്രയ്ക്ക് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താമെന്ന് ഡിഎച്ച്‌എയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും പറയുന്നു.

നിരവധി റാപ്പിഡ് ടെസ്റ്റുകളുണ്ടെങ്കിലും ഏറ്റവും വിശ്വാസയോഗ്യമായ ഐജിഎം/ഐജിജി പരിശോധനയായിരിക്കും വിമാനത്താവളത്തില്‍ നടത്തുന്നത്.

യുഎഇയിലെ എല്ലാ ആരോഗ്യവിഭാഗവും പരിശോധിച്ച്‌ അനുമതി നല്‍കിയതാണ് റാപ്പിഡ് ടെസ്റ്റെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.