അറ്റ്ലാന്റ ∙ റവ. പി.എ.വി. സാം ദീര്‍ഘദര്‍ശിയായ സഭാ നേതാവായിരുന്നുവെന്ന് തന്റെ ശുശ്രൂഷയിലൂടെയും ഭരണമികവിലൂടെയും തെളിയിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ട് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ എന്ന ബഹുമതി തന്നെ തേടിയെത്തിയത് അതിനു തെളിവാണെന്നും റവ. ജോസ് എണ്ണിക്കാട്ട് പറഞ്ഞു. നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ 2021 ജൂലൈ 21-25 വരെ ഡാലസില്‍ വച്ച് നടക്കുന്ന ഇരുപത്തഞ്ചാമത് നാക്കോഗ് സമ്മേളനത്തിന്റെ ചുമതലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ടും കേരളാ സ്റ്റേറ്റ് ഓവര്സിയറുമായിരുന്ന റവ. പി.എ.വി. സാം അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നാക്കോഗ് പ്രസിഡന്റ് റവ. ജോസ് എണ്ണിക്കട്. മറ്റ് ഭാരവാഹികളായ റവ. സണ്ണി താഴാംപള്ളം (വൈസ് പ്രസിഡന്റ്), റവ. ഏബ്രഹാം തോമസ് (സെക്രട്ടറി), വിത്സണ് വര്‍ഗീസ് (ട്രഷറാര്‍)തുടങ്ങിയവര്‍ നേത്രത്വം നല്കി.
സൂം മീറ്റിങ്ങില്‍ പാസ്റ്റര്‍ ജോസ് എണ്ണിക്കാട്ട്, പാസ്റ്റര്‍ ഏബ്രഹാം തോമസ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ച് ഓഫ് ഗോഡ്, ഐപിസി, അസംബ്ലീസ് ഓഫ് ഗോഡ്, ശാരോന്‍ എന്നീ സഭകളുടെ പ്രതിനിധികളും അനുസ്മരണ സന്ദേശം നല്കി. മീഡിയയെ പ്രതിനിധികരിച്ച് പൗര്വിഷന് ടിവി ചെയര്മാന് റവ. ഡോ.കെ.സി. ജോണ്‍, ബിലീവെഴ്സ് ജേര്‍ണല്‍ ചെയര്മാന് രാജന് ആര്യപ്പള്ളില്‍, ഗുഡ്ന്യൂസ് പ്രതിനിധി വെസ്ലി മാത്യു എന്നിവരും സംസാരിച്ചു.
ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയര്‍മാരായ പാസ്റ്റേഴ്സ് സി.സി തോമസ്, ബെന്‍സണ്‍ മത്തായി, ബെന്നി ജോണ്‍, എം.കുഞ്ഞപ്പി, ഡോ. സുശീല്‍ മാത്യു, മുന്‍ ഓവര്‍സിയര്‍മാരായ പി.ജെ. ജെയിംസ്, കെ.എം. തങ്കച്ചന്, കെ.സി. സണ്ണിക്കുട്ടി എന്നിവരെ കൂടാതെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഗള്‍ഫ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ശുശ്രൂഷകരും പാസ്റ്റര്‍ പി.എ.വി. സാമിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടു.