കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി. പീഡനം നടത്തിയവരില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങിയെന്ന് യുവതി മൊഴി നല്‍കി. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടു. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവില്‍ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയില്‍ കണ്ട കാര്‍ യാത്രക്കാര്‍ വീട്ടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി പ്രകാരം ഭര്‍ത്താവടക്കം അഞ്ച് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു.