തിരുവനന്തപുരം: കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമം റഷ്യ താത്ക്കാലികമായി നിര്‍ത്തിവച്ചു.
150 പേരെ നാട്ടിലെത്തിക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് റഷ്യ റദ്ദാക്കിയത്. ആദ്യം ഈ മാസം നാലിന് ഇവരെ തിരികെ കൊണ്ടുവരുവാന്‍ കേരളത്തില്‍ എത്തേണ്ടിയിരുന്ന വിമാനം റഷ്യ റദ്ദാക്കിയിരുന്നു.
ഇതിന് ശേഷം ബുധനാഴ്ച ഉച്ചയോടെ കേരളത്തില്‍ നിന്നും മടങ്ങേണ്ടിയിരുന്ന ഇവരെ കൊണ്ടുപോകുവാനുള്ള വിമാനം ചൊവ്വാഴ്ച കേരളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ വിമാന സര്‍വീസും റദ്ദാക്കി. ക്വാറന്റൈനില്‍ കഴിഞ്ഞ് കോവിഡ് ബാധ ഇല്ലെന്ന് ആരോഗ്യവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്കാണ് യാത്ര അനുമതി നല്‍കിയത്. എന്നാല്‍ നാട്ടിലെത്താനുള്ള ഇവരുടെ കാത്തിരിപ്പ് നീളുകയാണ്