പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ നാലാം സീഡ് താരം സോഫിയ കെനിനും, രണ്ടാം സീഡ് റാഫേല്‍ നദാലും ഫൈനലില്‍. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കെനിന് ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ സെമി ഫൈനലില്‍ എത്തിയ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ പത്തൊമ്പതുകാരിയായ ഇഗ സ്വിയാറ്റെകിനെ നേരിടും. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ സോഫിയ 2020-ലെ രണ്ടാം ഗ്രാന്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക. അതേസമയം പുരുഷ സിംഗിള്‍സില്‍ നദാല്‍ 12-ാം സീഡ് ഡീഗോ സ്ക്വാര്ട്ട്സ്മാനെ നേരിടും. മറ്റൊരു സെമിയില്‍ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചും അഞ്ചാം സീഡ് സ്റ്റിഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും.