മനാമ: ബഹ്റൈനില്‍ കോവിഡ് -19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി. സല്‍മാബാദിലെ ലേബര്‍ ക്യാമ്ബില്‍ താമസിച്ചിരുന്ന 32 പേര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതിനിടെ, ഒരാള്‍കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയ ഇന്ത്യക്കാരുടെ എണ്ണം ആറായി.
സല്‍മാബാദിലെ ക്യാമ്ബിലുണ്ടായിരുന്ന 113 പ്രവാസി തൊഴിലാളികള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യം താമസ സ്ഥലത്തുതന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച തൊഴിലാളികളെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ പുറത്തുപോയിട്ടില്ലെന്നും പ്രവാസികള്‍ക്കിടയില്‍ രോഗം പടര്‍ന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 341 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 477 പേര് സുഖം പ്രാപിച്ചു.