വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് പ്രഖ്യാപിച്ച ബൈഡന്-സാന്‍ഡേഴ്സ് യൂണിറ്റി ടാസ്ക് ഫോഴ്സില്‍ വിവിധ മേഖലകളില്‍ നിന്നായി ആറ് ഇന്ത്യന്‍ വംശജരും ഇടം പിടിച്ചു.
സിയാറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിത പ്രമീള ജയപാല്‍, മുന്‍ ജനറല്‍ വിവേക് മൂര്‍ത്തി എന്നിവരെയാണ് ഹെല്‍ത്ത് കെയര്‍ ടാസ്ക് ഫോഴ്സ് സഹ അധ്യക്ഷരായി തെരഞ്ഞെടുത്തിരിക്കുന്നത്. കാലാവസ്ഥ വ്യതിയാന പ്രവര്‍ത്തകരായ ബോസ്റ്റണിലെ 26കാരി വര്‍ഷിണി പ്രകാശാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. അലക്സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടെസ് , പരിസ്ഥിതി നീതി അഭിഭാഷക കാതറിന് ഫ്ളവേഴ്സ് എന്നിവരാണ് മറ്റു പ്രതിനിധികള്‍.