തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിനും ചികിത്സക്കും ആേരാഗ്യവകുപ്പിെന്റ വിപുലമായ തയാെറടുപ്പുകള്. നേരിയ ലക്ഷണങ്ങളുള്ളവരെ പാര്‍പ്പിക്കുന്നതിനുള്ള ക്വാറന്റീന് കേന്ദ്രങ്ങള്‍, പരിചരണം, ലക്ഷണങ്ങളുള്ളവരില്‍ പ്രാഥമിക ചികിത്സ ആവശ്യമായവരും എന്നാല്‍, ഗുരുതര ആരോഗ്യ സ്ഥിതി അല്ലാത്തവര്‍ക്കുമുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, രോഗം സ്ഥിരീകരിച്ചവര്‍ക്കുള്ള കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഒരുക്കം പൂര്‍ത്തിയായി.
നിരീക്ഷണകേന്ദ്രങ്ങളില്‍ ഒരോ 500 പേര്‍ക്കും 10 ആേരാഗ്യപ്രവര്ത്തകരെയാണ് നിയോഗിക്കുക. ഡോക്ടര്‍, രണ്ട് നഴ്സുമാര്‍, രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, അഞ്ച് ആരോഗ്യവളന്റിയര്മാര് എന്നിവരാണ് ഒാരോ സംഘത്തിലുമുണ്ടാകുക.
ആയുഷ്, ഹോമിയോ എന്നീ വിഭാഗങ്ങളിലുള്ളവരെയും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തും. നഴ്സിങ് വിദ്യാര്‍ഥികളുടെ സേവനവും നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രയോജനപ്പെടുത്തും. കൂടുതല്‍ പേരെ ആവശ്യമുണ്ടെങ്കില്‍ എന്‍.എച്ച്.എം വഴി താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമുണ്ട്.
എത്രപേര്‍ മടങ്ങിയെത്തും എന്നതിെന അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസം നിശ്ചയിക്കുക. ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
നിരീക്ഷണ കേന്ദ്രങ്ങളില്‍ കാര്യമായ ചികിത്സയുണ്ടാകില്ല. ലക്ഷണങ്ങളുള്ളവരില്‍ ചികിത്സ ആവശ്യമുള്ളവരെ ആദ്യം ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലാണ് പ്രവേശിപ്പിക്കുക. ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് ഇതിനുള്ള സജ്ജീകരണം. ബ്ലോക്കുകളുടെ എണ്ണത്തിനനുസരിച്ച് 1500 മുതല്‍ 2500 വരെ പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒാരോ ജില്ലയിലുമുണ്ടാകുക. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും.
ഒാരോ ജില്ലയിലും രണ്ട് കോവിഡ് ആശുപത്രികളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
വീടുകളില്‍ വൈദ്യസഹായം, ടെലിമെഡിസിന്‍, മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്
വിമാനത്താവളങ്ങളിലെ പരിശോധനയില്‍ ലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ 14 ദിവസത്തെ നിരീക്ഷണത്തിനായി അയക്കും. ഇവര്‍ക്കായി വൈദ്യ പരിശോധന ഉറപ്പാക്കും. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തിയാണ് ക്രമീകരണങ്ങള്‍. ടെലിമെഡിസിന്‍ സൗകര്യവും മൊബൈല്‍ മെഡിക്കല്‍ യൂനിറ്റും ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ വീടുകളില്‍ സന്ദര്‍ശിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കായി വാര്‍ഡ് തല സമിതികള്‍ക്ക് രൂപം നല്‍കും.