മുംബൈ: ശനിയാഴ്ച മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 48 പേര്. സംസ്ഥാനത്ത് ഇത്രയധികം ആളുകള്‍ ഒറ്റദിവസം മരിക്കുന്നത് ഇത് ആദ്യമായാണ്.ശനിയാഴ്ച 1,165 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 20,228 ആയി ഉയര്‍ന്നു. 779 പേരാണ് ഇവിടെ മരിച്ചത്. 3,800 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
മഹാരാഷ്ട്രയിലെ മുംബൈയിലാണ് കൂടുതല്‍ കോവിഡ് രോഗികളുള്ളത്. മുംബൈയില്‍ 12,864 പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 489 പേര് മുംബൈയില്‍ കോവിഡ് ബാധിച്ചു മരിച്ചു.