ന്യൂഡല്‍ഹി: രണ്ടുമാസത്തിനുള്ളില്‍ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കോവിഡ് സ്ഥിരീകരിച്ചത് 92 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. ഒരു ഫാക്കല്‍റ്റി, രണ്ട് റസിഡന്റ് ഡോക്ടര്‍മാര്‍, 13 നഴ്സുമാര്‍, 45 സെക്യൂരിറ്റി ഗാര്‍ഡ്, 12 ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെക്നീഷ്യന്മാര്, ആശുപത്രി അറ്റന്‍ഡര്‍മാര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും.
മേയ് 16ന് ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പേത്താളം പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ. ശര്‍മ അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 96,169 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 157 മരണം 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 3029 ആയി.