ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5,48, 318 ആയി. നിലവില്‍ 2,10, 120 പേരാണ് ചികിത്സയിലുള്ളത്.

3,21, 722 പേര്‍ രോഗമുക്തരായി. മരണസംഖ്യ 16, 475 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കുകയും, 380 പേര്‍ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1,64,626 ആയി. മരണ സംഖ്യ 7,429 ആണ്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 83,077 ആയി. മരണസംഖ്യ 2,623 ആണ്.

അതേസമയം, രാജ്യത്ത് കൊറോണ മുക്തി നിരക്ക് 58.67 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.