ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കും. കൂടുതല്‍ ഇളവുകളോടെ ആയിരിക്കും അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കീ ബാത്തിലൂടെ ആയിരിക്കും അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനം നടത്തുക. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങള്‍ മുന്നോട്ട് വന്നിരുന്നു.
ലോക്ക് ഡൗണ്‍ നാലാം ഘട്ടം മെയ് 31 ന് അവസാനിക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ആണുള്ളത്. വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്.