റാന്നി മരംമുറിക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് നോർത്ത് ഡെ. കൺസർവേറ്റർ എം. ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു. നിക്ഷിപ്ത വനഭൂമിയിൽ വ്യാപക മരംമുറിക്ക് വഴി ഒരുക്കിയതിനും പാറ ഖനനത്തിന് അനുമതി നൽകിയതിനുമാണ് നടപടി. വനം വകുപ്പ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പത്തനംതിട്ട റാന്നി ഡിഎഫ് ഒ ആയിരുന്നു എം ഉണ്ണികൃഷ്ണൻ
റാന്നി ഡിഎഫ്ഒ ആയിരിക്കെ ചേതക്കൽ റിസർവ് വനഭൂമിയിൽ സ്വകാര്യ കമ്പനിക്ക് പാറ ഖനനത്തിന് ഉണ്ണികൃഷ്ണൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ വനഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. 73 ലക്ഷം രൂപയോളം സർക്കാരിന് നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.