ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,97,000 കവിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ 19,52,000ത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ആകെ മരണം 1,11,000 കടന്നിട്ടുണ്ട്. ബ്രസീലില്‍ 6,43,000ത്തില്‍ അധികം പേര്‍ക്ക് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ റഷ്യയില്‍ 4,50,000ത്തിന് അടുത്ത് ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെയും ബ്രസീലില്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ കൊറോണ ബാധിച്ച് മരിച്ചു. എന്നാല്‍, ഒരുസമയത്ത് കൊറോണ കേസുകളില്‍ വന്‍വര്‍ധനയുണ്ടായ സ്പെയിനിലും ഇറ്റലിയിലെയും കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. ഇന്നലെ സ്പെയിനില്‍ 318 കേസുകളും ഇറ്റലിയില്‍ 518 കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്നലെ ഒരാള്‍ മാത്രമാണ് സ്പെയിനില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ ഇത് 85 പേരാണ്. യുഎസിലും ബ്രസീലിലുമാണ് ഇപ്പോള്‍ ഓരോ ദിനവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെയും കൊറോണ കേസുകളിലെ വര്‍ധന ആശങ്ക പടര്‍ത്തുന്നുണ്ട്.