ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത്തി മൂന്ന് ലക്ഷം കടന്നു.ഇതുവരെ 3,6380,873 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 10,59,972 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 2,7395,785 ആയി ഉയര്‍ന്നു.
അമേരിക്കയില്‍ ഇതുവരെ എഴുപത്തിയേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,16760 പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല്പത്തിയൊമ്പത് ലക്ഷം പിന്നിട്ടു.
റഷ്യയിലും രോഗവ്യാപന തോത് വര്‍ദ്ധിക്കുന്നുണ്ട്. 12,37,504 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 21,663 മരണങ്ങളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊളംബിയ 8,69,808, സ്പെയിന് 8,65,631, പെറു 8,32,929, അര്‍ജന്റീന 8,24,468 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 67, 57, 132 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 986 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോെട കോവിഡ് മരണസംഖ്യ 1,04,555 ആയി. 1.55 ശതമാനമാണ് കോവിഡ് മരണനിരക്ക്.നിലവില്‍ കോവിഡ് ബാധിതരായ 9,07,883 പേര് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നുണ്ട്.