വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്കുന്ന ഫണ്ട് നിറുത്തലാക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ഭീഷണി മുഴക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രോഗബാധ തടഞ്ഞു നിറുത്തുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും, അത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമര്‍ശം. തുടക്കംമുതല്‍ തന്നെ ചൈനയ്ക്ക് ഒപ്പമായിരുന്നു സംഘടനയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ട്രംപ് ഭരണകൂടത്തിന് പറ്റിയ പിഴവുകള്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ് യു.എസ് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. അതേസമയം, യു.എസില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ഇതുവരെ 12, 854 പേര് മരിച്ചു. അതേസമയം, ട്രംപിന്റെ ആരോപണം പൂര്‍ണമായും തെറ്റാണെന്നും അദ്ധ്യക്ഷന്‍ ടെഡ്രോസ് അദാനത്തിന്റെ കീഴില്‍ ലോകാരോഗ്യ സംഘടന മികച്ച പ്രവര്‍ത്തനമാണ് ലോകമെമ്ബാടും നടത്തുന്നതെന്നും യു.എന്‍ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു.